Connect with us

National

ജോലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ച സംഭവം; ഇന്‍ഷുറന്‍സ് തുക നല്‍കാനാകില്ലെന്ന് സുപ്രീംകോടതി

സൂര്യാഘാതത്തെ അപകടമരണമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി വിശദമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് ജോലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ക്ക് അപകടമരണത്തിനുള്ള ഇന്‍ഷുറന്‍സ് തുക നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ഇന്‍ഷുറന്‍സ് നയത്തില്‍ അപകടമരണം എന്താണെന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ടെന്നും അതുപ്രകാരം സൂര്യാഘാതത്തെ അപകടമരണമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി വിശദമാക്കി.

ബീഹാറില്‍ നിന്നുള്ള കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2000ലെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് കോണ്‍സ്റ്റബിള്‍ സൂര്യാഘാതമേറ്റ് മരിച്ചത്. 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.