Connect with us

Kerala

കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പിതാവിനേയും മകളേയും മര്‍ദിച്ച സംഭവം; നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ അഞ്ച് പേരെ പ്രതിചേര്‍ത്ത് കാട്ടാക്കട പോലീസ് കേസെടുത്തിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആ ർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

സംഭവത്തില്‍ അഞ്ച് പേരെ പ്രതിചേര്‍ത്ത് കാട്ടാക്കട പോലീസ് കേസെടുത്തിരുന്നു. ഐപിസി 143, 147, 149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ച് മര്‍ദിക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍, കെഎസ്ആര്‍ടിസി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗമന്ത്രി ആന്റണി രാജുവും വ്യ്ക്തമാക്കിയിരുന്നു.

ജീവനക്കാരുടെ മര്‍ദനമേറ്റ ആമച്ചാല്‍ സ്വദേശി പ്രേമനും രണ്ട് പെണ്‍ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ എത്തുന്നത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ജീവനക്കാര്‍ പ്രേമനേയും മക്കളേയും മര്‍ദിക്കുകയായിരുന്നു

---- facebook comment plugin here -----

Latest