Connect with us

Kerala

ഇൻ ചാർജ് ഭാര്യ പരാമർശം: നദ്‎വിയെ തള്ളി ജിഫ്രി തങ്ങൾ

ആളുകളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്

Published

|

Last Updated

കോഴിക്കോട് | മന്ത്രിമാരുൾപ്പെടെയുള്ള ചില ജനപ്രതിനിധികൾക്ക് ഭാര്യമാർക്ക് പുറമെ ഇൻ ചാർജ് ഭാര്യയുണ്ടെന്ന ബഹാഉദ്ദീൻ നദ്‎വിയുടെ പരാമർശത്തെ തള്ളി ഇ കെ വിഭാഗം മുശാവറ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇ കെ വിഭാഗത്തിലെ മുശാവറ അംഗം കൂടിയായ നദ് വിയുടെ പ്രസ്താവന വിവാദമായിരുന്നു.

ആളുകളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുതെന്ന് ജിഫ്രി തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതല്ല സമസ്തയുടെ ജോലിയെന്ന് വ്യക്തമാക്കിയ ജിഫ്രി തങ്ങൾ, പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് നദ്‌വിയാണെന്നും  പറഞ്ഞു.

ഇ കെ വിഭാഗം മുശാവറ ജോ. സെക്രട്ടറി ഉമർ ഫൈസി മുക്കവും ബഹാഉദ്ദീൻ നദ്‎വിക്കെതിരെ  രംഗത്തെത്തി. ബഹാഉദ്ദീൻ  നദ്‎വി പറഞ്ഞത് സമസ്തയുടെ നിലപാടല്ലെന്നും സമസ്തക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഉമർ ഫൈസി പറഞ്ഞു.

ബഹുഭാര്യത്വത്തെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇൻ ചാർജ് ഭാര്യമാരുണ്ടെന്ന് ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല വിഭാഗം മടവൂരിൽ നടത്തിയ സമ്മേളനത്തിൽ വെച്ചാണ് നദ് വി പ്രസംഗിച്ചത്. ഇതോടെ വിവിധ രാഷ്ട്രീയ കക്ഷികൾ നദ് വിക്കെതിരെ രംഗത്തെത്തി.

Latest