Connect with us

National

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നാവ് അറുത്തുകളയും; രാഹുലിനെ ശിക്ഷിച്ച ജഡ്ജിയ്ക്കെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്

ദിണ്ഡിഗല്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

ചെന്നൈ| രാഹുല്‍ ഗാന്ധിയെ തടവിന് ശിക്ഷിച്ച ജഡ്ജിയ്ക്കെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ അറുക്കുമെന്നാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കോണ്‍ഗ്രസ് നേതാവ് മണികണ്ഠനാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

മാര്‍ച്ച് 23 ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവിന് രണ്ട് വര്‍ഷം തടവ് വിധിച്ചു. ജസ്റ്റിസ് എച്ച് വര്‍മ്മ കേള്‍ക്കൂ, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് അറുത്തുകളയും -മണികണ്ഠന്‍ പറഞ്ഞു.

ദിണ്ഡിഗല്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2019-ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയില്‍, ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

 

Latest