Connect with us

National

ഇലക്ട്രോണിക് ഡാറ്റ നല്‍കിയാല്‍ മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയാണെന്ന് തെളിയിക്കാം; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ലിസ്റ്റ് നല്‍കുകയാണെങ്കില്‍ കള്ളവോട്ട് നടന്ന സീറ്റുകള്‍ ഏതൊക്കയാണെന്ന് തെളിയിക്കാമെന്നും രാഹുല്‍

Published

|

Last Updated

ബെംഗളൂരു  | വോട്ട്‌മോഷണത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷനും എതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി ലോക്സഭാനേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ട്രോണിക് ഡേറ്റ നല്‍കിയാല്‍ മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കാമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ലിസ്റ്റ് നല്‍കുകയാണെങ്കില്‍ കള്ളവോട്ട് നടന്ന സീറ്റുകള്‍ ഏതൊക്കയാണെന്ന് തെളിയിക്കാമെന്നും രാഹുല്‍ പറഞ്ഞു. ബെംഗളുരുവില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

വെറും 25 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് മോദി പ്രധാനമന്ത്രിയായത്. 25 സീറ്റുകളിലെ ബിജെപിയുടെ വിജയ ഭൂരിപക്ഷം 35,000മോ അല്ലെങ്കില്‍ അതിന് താഴെയോ ആണ്.ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിന് കീഴിലുള്ള മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി സീറ്റ് നേടിയതെന്നും രാഹുല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ കൃത്രിമത്വം തുറന്നുകാട്ടിയതിന് ശേഷം ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലെ ഇസിഐയുടെ വെബ്സൈറ്റുകള്‍ അടച്ചുപൂട്ടി. ആളുകള്‍ ചോദ്യം ചോദിക്കുന്നത് തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ വരുമെന്ന് ഇസിഐയ്ക്ക് അറിയാമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.വിവിധ മണ്ഡലങ്ങളില്‍ നിന്നുമുള്ള പേപ്പര്‍ രൂപേണയുള്ള വോട്ടര്‍ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും ഇലക്ട്രോണിക് ഡാറ്റ നിഷേധിച്ചാല്‍, അവ സ്വമേധയാ പുറത്തുവിടുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

 

---- facebook comment plugin here -----

Latest