Health
ഐസ് ആപ്പിളും ആരോഗ്യഗുണങ്ങളും
ഇത് ജലത്തിന്റെ മികച്ച ഉറവിടമാണ്.നിർജലീകരണം പരിഹരിക്കാനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ തടയാനും ഇത് സഹായിക്കും.
വേനൽ കാലത്ത് നമ്മുടെ യാത്രകളിൽ റോഡ് അരികിലൊക്കെ എപ്പോഴും കാണുന്ന ഭക്ഷണമാണ് ഐസ് ആപ്പിൾ അഥവാ പനനൊങ്ക്. കേരളത്തിൽ പാലക്കാട് ആണ് ഇതിന്റെ പ്രധാന വിളവെടുപ്പ് കേന്ദ്രം. എന്നാൽ കാഴ്ചയിൽ ഇളനീർ പോലെയൊക്കെ തോന്നുന്ന ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ?.
- ഉയർന്ന ജലാംശം, പോഷകഘടന, ശരീരത്തെ തണുപ്പിക്കുന്ന ഗുണം എന്നിവ കാരണം ഐസ് ആപ്പിളുകൾ നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്.
- ഇത് ജലത്തിന്റെ മികച്ച ഉറവിടമാണ്.നിർജലീകരണം പരിഹരിക്കാനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ തടയാനും ഇത് സഹായിക്കും.
- പന നൊങ്കിൽ ഡയറ്ററി ഫൈബർ അടങ്ങിയത് കൊണ്ട് തന്നെ ദഹനത്തെ പ്രോത്സാഹിപ്പിക്കും. മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
- ഐസ് ആപ്പിളിലെ പോഷകങ്ങൾ ചർമ്മത്തിൽ ജലാംശം നൽകാനും പോഷണം നൽകാനും സഹായിക്കും. അതുവഴി ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും മുഖക്കുരു കുറയ്ക്കാനും കഴിയും.
- ഐസ് ആപ്പിളിൽ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കും.
- ഇവ ശരീരത്തെ തണുപ്പിക്കാൻ പേരുകേട്ടതാണ്. ചൂടുള്ള കാലാവസ്ഥയിൽ ഇത് കഴിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും.
- മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
- കൂടാതെ ഇതിൽ കലോറി കുറവായതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല ഒരു ഓപ്ഷൻ ആണ്.
---- facebook comment plugin here -----




