Connect with us

From the print

യുദ്ധ വ്യാപനത്തിനെതിരെ മാനവസമൂഹം ഒന്നിക്കണം: കാന്തപുരം

മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കോഴിക്കോട് | പശ്ചിമേഷ്യയിൽ അശാന്തി വ്യാപിപ്പിക്കാനുള്ള ഇസ്്റാഈൽ നടപടികൾ മനുഷ്യത്വവിരുദ്ധമാണെന്നും യുദ്ധ വ്യാപനത്തിനെതിരെ ഭരണാധികാരികളും മാനവസമൂഹവും ഒന്നിക്കമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിൽ യുദ്ധം സങ്കീർണമായാൽ ലോകമെങ്ങുമുള്ള ജനങ്ങളെ അത് ബാധിക്കും. അന്താരാഷ്ട്ര ഉടമ്പടികൾക്കും മാനവികതക്കും വിലകൽപ്പിക്കാത്ത ഇസ്്റാഈൽ ഭരണകൂടം ആധുനിക ലോകത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ഹസൻ ബുഖാരി വാരണാക്കര, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹിയിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി, നൗഷാദ് സഖാഫി കൂരാറ, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുർറഹ്്മാൻ സഖാഫി വാണിയമ്പലം, സൈദാലിക്കുട്ടി ഹാജി കഞ്ഞിപ്പുര സംബന്ധിച്ചു.

---- facebook comment plugin here -----

Latest