UTHARPRADESH
മനുഷ്യാവകാശങ്ങളുടെ ലംഘനം; ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ ഉത്തർപ്രദേശ് ഒന്നാമത്
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ കൂടുതലും ഉത്തര്‍പ്രദേശിലാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ കൂടുതലും ഉത്തര്‍പ്രദേശിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എടുത്ത കേസുകളിലാണ് ഉത്തര്‍പ്രദേശിന് ‘ഒന്നാം സ്ഥാനം’. രാജ്യത്തെ 40% കേസുകളും ഉത്തര്‍പ്രദേശിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് കണക്കുകള്‍ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചത്. 2021-22 വര്‍ഷത്തേക്ക് തയ്യാറാക്കുന്ന കണക്കുകളില്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ യു പിയില്‍ 24,242 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മന്ത്രാലയത്തിന് വേണ്ടി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡി എം കെ എം പി എം ഷണ്‍മുഖത്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍, 2018-19 വര്‍ഷത്തെ അപേക്ഷിച്ച് പിന്നീട് വന്ന രണ്ട് വര്‍ഷത്തെ കണക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറവാണ്.