Kerala
കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു
വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്

കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടം.
വീട്ട് പറമ്പിലെ തെങ്ങ് കട പുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ വളയം പോലീസെത്തി ഫഹീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.
---- facebook comment plugin here -----