Connect with us

Kerala

വൈദ്യുത കമ്പി പൊട്ടിവീണു; ഹോട്ടല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

നിലമ്പൂര്‍ പൂക്കോട്ടുംപാടത്താണ് സംഭവം, ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്. ദേഹത്തേക്ക് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു.

Published

|

Last Updated

മലപ്പുറം | വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടത്താണ് സംഭവം, ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്.

നടന്നുപോവുകയായിരുന്ന ചന്ദ്രന്റെ ദേഹത്തേക്ക് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

കനത്ത മഴയിലും കാറ്റിലും കവുങ്ങ് വീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയത്.