Kerala
വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ റാലി; പോലീസ് തടഞ്ഞു
തുറമുഖ നിര്‍മാണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പദ്ധതി പ്രദേശത്തേക്ക് റാലി നടത്തിയത്.

തിരുവനന്തപുരം | വിഴിഞ്ഞത്ത് പോലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ റാലി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പദ്ധതി പ്രദേശത്തേക്ക് റാലി നടത്തിയത്.
മുക്കോല ജങ്ഷനില്‍ നിന്ന് തുടങ്ങിയ റാലി മുല്ലൂരില്‍ പോലീസ് തടഞ്ഞു. വിഴിഞ്ഞം സമരപ്പന്തലിന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് റാലി ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞത്. സമരക്കാര്‍ ബാരിക്കേഡിനിപ്പുറം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
---- facebook comment plugin here -----