Connect with us

National

വനിതാ ഡോക്ടറുടെ ആത്മഹത്യ: പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാന്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് ബങ്കര്‍ എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

പൂനെ  | മഹാരാഷ്ട്രയിലെ സതരയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കൈവെള്ളയില്‍ എഴുതിവച്ച് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാന്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് ബങ്കര്‍ എന്നിവരാണ് പിടിയിലായത്. മാനസികമായി പീഡിപ്പിച്ചെന്നാണ് പ്രശാന്തിനെതിരായ ആരോപണം.

ഡോക്ടര്‍ താമസിച്ച വീടിന്റെ ഉടമയുടെ മകനാണ് പ്രശാന്ത്. ഗോപാല്‍ ബദാന്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നുവെന്ന് സതാര എസ് പി. തുഷാര്‍ ദോഷി പറഞ്ഞു. ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് പ്രതികള്‍ക്കുമെതിരെ ബലാത്സംഗവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിട്ടുണ്ട്.

മധ്യ മഹാരാഷ്ട്രയില്‍ ഫാല്‍തന്‍ താലൂക്ക് പരിധിയിലെ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബീഡ് ജില്ലയില്‍ നിന്നുള്ള 28കാരിയെ വ്യാഴാഴ്ച രാത്രിയാണ് ഫാല്‍തനിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സത്താര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി സതര പോലീസിലെ രണ്ട് ഉദ്യോഗസ്ഥന്മാര്‍ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് ഡോക്ടര്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

 

Latest