Malappuram
ഹയര്‍ സെക്കന്‍ഡറി ഡികോര്‍ ക്യാംപ് സമാപിച്ചു
തൃപ്പനച്ചി അല്‍ ഇര്‍ശാദ് കാമ്പസില്‍ വെച്ച് നടന്ന ദ്വിദിന സഹവാസ ക്യാംപില്‍ ജില്ലയിലെ വിവിധ ഹയര്‍സക്കന്‍ഡറി സ്‌കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മഞ്ചേരി | ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി നടത്തിയ ഡികോര്‍ പരിശീലന ക്യാംപ് സമാപിച്ചു. തൃപ്പനച്ചി അല്‍ ഇര്‍ശാദ് കാമ്പസില്‍ വെച്ച് നടന്ന ദ്വിദിന സഹവാസ ക്യാംപില്‍ ജില്ലയിലെ വിവിധ ഹയര്‍സക്കന്‍ഡറി സ്‌കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ശുഹൈബ് ഉദ്ഘാടനം ചെയ്തു. സഹല്‍ സഖാഫി മഞ്ചേരി അധ്യക്ഷത വഹിച്ചു. കര്‍മ്മശാസ്ത്രം, കരിയര്‍ ഗൈഡന്‍സ്, തസവ്വുഫ്, അസ്വാദനം തുടങ്ങി വിവിധ സെഷനുകള്‍ക്ക് കെ മുശ്താഖ് സഖാഫി, ശാഹുല്‍ ഹമീദ് ഐക്കരപ്പടി, നഈം ബുഖാരി വണ്ടൂര്‍, ഡി ടി അനീഷ് പൂക്കോട്ടുംപാടം , റമീസ് വാഴക്കാട്, റാഷിദ് കുറുവ നേതൃത്വം നല്‍കി.