National
ഉത്തരേന്ത്യയിൽ കനത്ത മഴ; വൻ നാശനഷ്ടം
ജമ്മു കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്

ഡൽഹി | ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കനത്തു. ജമ്മു കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. പലേടത്തും വൻ നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തു
കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. ഉത്തരാഖണ്ഡിൽ പുഴകൾ കരകവിഞ്ഞു. മഴയെ തുടർന്ന് ഡൽഹി മെട്രോ സർവീസ് നിർത്തിവെച്ചു. . അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. പ്രധാന റോഡുകൾ വെള്ളത്തിലായി.
ഉത്തരാഖണ്ഡിലെ ചമോലി പ്രളയഭീതിയിലാണ്. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലേക്കുള്ള പ്രധാനറോഡുകളിൽ പലതും മണ്ണിടിച്ചിൽ മൂലം അടച്ചിട്ടു. ഹിമാചൽപ്രദേശിൽ രാവിലെ മുതൽ ശക്തമായ മഴയാണ്. മണാലിയിൽ അലിയോ -മണാലി ദേശിയ തകർന്നതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനവിതരണങ്ങൾ തടസ്സപ്പെട്ടു. ചണ്ഡീഗഡ്- മണാലി ഹൈവേയും അടച്ചു. ബിയാസ് നദി കരകവിഞ്ഞു ഒഴികിയതോടെ ദേശിയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി.
കശ്മീരിലെ വിവിധ ഇടങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഡൽഹിയിലെ മഴയിൽ മെട്രോ സർവീസുകൾ താളം തെറ്റി. പ്രധാന ലൈനുകളിലെ സർവീസ് രാവിലെ നിർത്തിവെച്ചു. നഗരത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.