National
ഡല്‍ഹിയില്‍ കനത്ത മഴ: യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു; പ്രളയ മുന്നറിയിപ്പ്
ഡല്‍ഹി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടക്കം മുന്നൂറോളം സര്‍വീസുകള്‍ വൈകി.

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. പരിസരപ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇവിടെ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ട് ദിവസം കൂടി ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴ റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയുംസാരമായി ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടക്കം മുന്നൂറോളം വിമാന സര്‍വീസുകള്‍ വൈകി.
---- facebook comment plugin here -----