Heavy rain
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത
11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം | ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിര്‍ദേശിച്ചു. മണ്ണിടിച്ചിലിനും മറ്റും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ പുനരവധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരള തീരത്ത് വലിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആളുകളെ കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
---- facebook comment plugin here -----





