Connect with us

National

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു; യമുന നദിയിയെ ജലനിരപ്പ് ഉയര്‍ന്നു, പ്രളയ മുന്നറിയിപ്പ്

നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി|ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഡല്‍ഹിയിലെ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളില്‍ ഉയര്‍ന്നു. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്.

പഞ്ചാബില്‍ ഇതുവരെ 30 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചു. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഉത്തര്‍പ്രദേശിലെ മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹിമാചല്‍പ്രദേശില്‍ മൂന്ന് ദേശീയപാതകള്‍ ഉള്‍പ്പെടെ 800 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest