Connect with us

Heavy rain

കേരളത്തില്‍ തീവ്രമഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം. രാവിലെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായി മാറി. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.

നാളെ ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തമായതും അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ഉന്നത മര്‍ദമേഖല ദുര്‍ബലമായതുമാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ വ്യാപക മഴക്ക് കാരണം. വെള്ളിയാഴ്ച വരെ വ്യാപക മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.