Ongoing News
ഹജ്ജ് : മിനയിലെയും അറഫയിലെയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി
സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയ ആണ് ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ താമസിക്കുന്ന മിനയിലും അറഫയിലുമെത്തി മുന്നൊരുക്കങ്ങള്‍ പരിശോധിച്ചത്.
മിന | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ,
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സഊദി വിലയിരുത്തി. സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ താമസിക്കുന്ന മിനയിലും അറഫയിലുമെത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം.
ഹജ്ജ് വേളയില്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകളുടെ നഗരിയായ മിനയിലെ സൗകര്യങ്ങള്‍, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ തയ്യാറെടുപ്പുകളും പുണ്യസ്ഥലങ്ങളുടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കദാന ഡെവലപ്മെന്റ് കമ്പനി നടപ്പിലാക്കിയ പുതിയ പദ്ധതികളും മന്ത്രി പരിശോധിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിനും അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന്റെ ഭാഗമായുമാണ് തയ്യാറെടുപ്പുകളും പരിശോധനയും. മക്ക സിറ്റിയുടെ റോയല്‍ കമ്മീഷന്‍, കദാന ഡെവലപ്മെന്റ് കമ്പനി, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു




