International
ഗള്‍ഫ് പര്യടനത്തിനു തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനിലെത്തി
നാളെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും

മനാമ | ഗള്‍ഫ് പര്യടനത്തിനു തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രിയോടെ ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വാഗത സംഘം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നാളെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് സംഘാടനം.
ബഹറൈനിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തില്‍ അടുത്ത മാസം ഏഴിനും യു എ ഇയില്‍ ഒമ്പതിനും എത്തും. ഒമാനില്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി മുഖ്യാതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാര്‍ക്കില്‍ ആണ് പരിപാടി.