Connect with us

Kerala

50 സെന്റ് ഭൂമി നല്‍കുമെന്ന ഉറപ്പ്; നിലമ്പൂരിലെ ആദിവാസി ഭൂസമരം അവസാനിപ്പിച്ചു

314 ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്.

Published

|

Last Updated

മലപ്പുറം | നിലമ്പൂരിലെ ആദിവാസി ഭൂസമരം അവസാനിപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്.

50 സെന്റ് ഭൂമി നല്‍കാമെന്ന ഉറപ്പ് സമരക്കാര്‍ക്ക് ലഭിച്ചു. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് സ്ഥലം ആറ് മാസത്തിനുള്ളില്‍ നല്‍കാമെന്നാണ് ചര്‍ച്ചയിലെ വ്യവസ്ഥ. ഇതോടെയാണ് 314 ദിവസം നീണ്ട സമരം അവസാനിപ്പിക്കാന്‍ ആദിവാസികള്‍ തയ്യാറായത്.

ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മെയ് 10-നാണ് നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസിനു മുമ്പില്‍ ആദിവാസി കൂട്ടായ്മ സമരം തുടങ്ങിയത്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

സമരം ഒത്തുതീര്‍ക്കുന്നതിന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഓരോ കുടുംബത്തിനും 40 സെന്റ് വീതം നല്‍കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും 50 സെന്റെങ്കിലും ലഭിച്ചാല്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു ആദിവാസി കൂട്ടായ്മ.

 

 

Latest