Connect with us

Malappuram

ഗ്രീനിഫൈ: രണ്ടേക്കർ  ഭൂമിയിൽ ജനകീയ  കൃഷിയുമായി ഐ സി എസ് അക്കാദമി 

വ്യവസായ പ്രമുഖൻ ഡോ.അബ്ദുൽ കബീർ മച്ചാഞ്ചേരി ഉദ്ഘാടനം  നിർവ്വഹിച്ചു

Published

|

Last Updated

മഞ്ഞപ്പറ്റ| പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച പദ്ധതികളാണ് ഐ സി എസ് അക്കാദമിക്കു കീഴിൽ ഈ വർഷം ആവിഷ്‌കരിച്ചിട്ടുള്ളത്. രണ്ടേക്കർ ഭൂമിയിൽ ജനകീയ കൃഷി ആരംഭിക്കുകയാണ് ഈ വർഷത്തെ പ്രധാന പരിപാടികളിൽ ഒന്ന്. ഗ്രീനിഫൈ എന്ന പേരിൽ നടന്ന പദ്ധതി കേണ്ടെ മുഷാവറ അംഗം ശൈഖുനാ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വ്യവസായ പ്രമുഖൻ ഡോ.അബ്ദുൽ കബീർ മച്ചാഞ്ചേരി ഉദ്ഘാടനം  നിർവ്വഹിച്ചു.
ജനകീയ കൃഷിയടങ്ങുന്ന വിവിധയിനം പദ്ധതികളാണ് ഗ്രീനിഫൈ മെഗാ പ്ലാൻ്റേഷനു കീഴിൽ ആവിഷ്കരിച്ചിട്ടുള്ളത്. ഇരുന്നൂറോളം വരുന്ന വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമാകും. വിദ്യാർഥികളെ പദ്ധതിയുടെ ഭാഗമാക്കുന്നത്തിലൂടെ പുതുതലമുറക്കു കൃഷിയുടെ അനിവാര്യത ബോധ്യപ്പെടുത്താനും കാർഷികവൃത്തികളിൽ പ്രോത്സാഹിപ്പിക്കാനുമാണു സ്ഥാപനം ലക്ഷ്യമിടുന്നത്. യഹ്‌യ നഈമി പൂക്കാട്ടിരി, മമ്മു ഹാജി, റസാഖ് ഹാജി, സി പി മുഹമ്മദ്, വിപി അബ്ദുല്ല, യാസിർ അഹ്സനി, ഹാഫിൾ ഫള്ൽ നഈമി തുടങ്ങിയവർ സംബന്ധിച്ചു.
---- facebook comment plugin here -----

Latest