Connect with us

Ongoing News

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കോപ് 28 നഗരി സന്ദർശിച്ചു

ഫെയ്ത്ത് പവലിയൻ സംഘാടക സമിതിയുടെയും ദി മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേർണിറ്റിയുടെയും സെക്രട്ടറി ജനറൽ ജഡ്ജ് മുഹമ്മദ് അബ്ദുൽ സലാമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Published

|

Last Updated

ദുബൈ | യുഎൻ കാലാവസ്ഥാ ഉച്ചകോടി നഗരിയിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇതിന്റെ ഭാഗമായി ഒരുക്കിയ ഫെയ്ത്ത് പവലിയൻ സംഘാടക സമിതിയുടെയും ദി മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേർണിറ്റിയുടെയും സെക്രട്ടറി ജനറൽ ജഡ്ജ് മുഹമ്മദ് അബ്ദുൽ സലാമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

പാരിസ്ഥിതിക നീതി, കാലാവസ്ഥ വ്യതിയാനം ചെറുക്കുക എന്നീ ലക്ഷ്യങ്ങൾക്കായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ നേടുന്നതിന് വിവിധ മതവിഭാഗങ്ങളുടെയും ലോക നേതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കിയ ഫെയ്ത്ത് പവലിയൻ വലിയ റോൾ ആണ് ഏറ്റെടുത്തതെന്നും ഇതു ലക്ഷ്യം കാണാൻ എല്ലാവും കൈകോർക്കണമെന്നും കാന്തപുരം പറഞ്ഞു.

ഇതിന്നായി ഇന്ത്യൻ സമൂഹത്തിന്റെ സഹകരണവും സമൂഹങ്ങൾക്കിടയിൽ ബോധവൽക്കരണവും ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.