Kasargod
പ്രവാസികള്‍ക്കായി സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ രൂപവത്കരിക്കണം- മള്ഹര്‍ പ്രവാസി സംഗമം
പല മേഖലകളിലും വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മലയാളികള്‍ രാജ്യത്തിനു പുറത്തുണ്ട്. നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കും.

മള്ഹര്‍ പ്രവാസി സംഗമത്തില്‍ ജനറള്‍ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തുന്നു.
മഞ്ചേശ്വരം | കേരളത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രവാസികള്‍ക്കായി സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് മള്ഹര്‍ പ്രവാസി സംഗമം ആവശ്യപ്പെട്ടു. മലയാളി പ്രവാസികളുടെ വൈദഗ്ധ്യവും മികച്ച ആശയങ്ങളും രാഷ്ട്ര നിര്‍മാണത്തിനായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രൂപവത്കരിക്കേണ്ടതെന്നും സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഇന്നത്തെ വികസന പ്രശ്നങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. പല മേഖലകളിലും വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മലയാളികള്‍ രാജ്യത്തിനു പുറത്തുണ്ട്. നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കും.
യാത്രാ വിമാനങ്ങള്‍ യാദൃച്ഛികമായി നിര്‍ത്തിവെക്കുന്ന നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ ആവശ്യമായ നിയമ നടപടി കൈക്കൊള്ളണമെന്നും സംഗമം അഭിപ്രായപ്പട്ടു.
മഞ്ചേശ്വരം മള്ഹറുനൂറില്‍ ഇസ്‌ലാമിത്തഅലീമിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെയും, ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസ് മുബാറകിന്റയും ഭാഗമായി നടന്ന പ്രവാസി സംഗമം മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ദുബൈ ഐ സി എഫ് സാരഥി അബ്ദുല്‍ നാസിര്‍ നഈമി നെല്ലിക്കട്ട ഉദ്ഘാടനം ചെയ്തു. മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദീന്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.
അബൂബക്കര്‍ ഹാജി (ജിദ്ദ), യഹ്യ ബാഖവി (അല്‍ കോബാര്‍), ഖലീല്‍ (ഗോവ), ഇബ്‌റാഹിം സഅദി (അല്‍ ഹസ്സ), ഹംസ (അല്‍ നസ്ര്‍), അബ്ദുല്‍ റസാഖ് സഖാഫി മച്ചംപാടി (ദമാം), ഉമറുല്‍ ഫാറൂഖ് ബാഹസന്‍ (ജുമൈരിയ), അന്‍വര്‍ സാദാത്ത് (ഷാര്‍ജ), മുഹമ്മദ് റഫീഖ് (അല്‍ ഖസീം), നസീര്‍ പൊസോട്ട് ( പൂനെ), അഷ്റഫ് പുണ്ടൂര്‍ (മുംബൈ), ഹൈദര്‍ ഹാജി (കുവൈത്ത്), അലി റാസി (അബൂദബി), അബ്ദുല്‍ റഹീം കോളിയൂര്‍ (റിയാദ്), മൊയ്തീന്‍ കുഞ്ഞി ബട്ടിപ്പദവ് (മസ്‌കത്ത്), ഇബ്‌റാഹിം (ബറക), മജീദ് മുസ്‌ലിയാര്‍ ഉര്‍ണി (ത്വായിഫ് ), മുഹമ്മദ് മുസ്തഫ മഞ്ചേശ്വര്‍ (ജുബൈരിയ) തുടങ്ങിയവര്‍ വിവിധ രാജ്യങ്ങളെയും നഗരങ്ങളെയും പ്രതിനിധീകരിച്ച് പ്രസംഗിച്ചു. പ്രവാസി സെല്‍ ചെയര്‍മാന്‍ എച്ച് ഐ മഹ്മൂദ് സ്വാഗതവും കണ്‍വീനര്‍ എം ബി അഷ്റഫ് നന്ദിയും പറഞ്ഞു.