Kerala
സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വര്‍ധിപ്പിക്കും
ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വര്‍ധിപ്പിക്കുക.

തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വര്‍ധിപ്പിക്കുക. യഥാക്രമം 87,500 രൂപയില്‍ നിന്ന് 1,10,000 രൂപയായും 75,000 രൂപയില്‍ നിന്ന് 95,000 രൂപയായും 20,000 രൂപയില്‍ നിന്ന് 25,000 രൂപയുമായാണ് വര്‍ധന വരുത്തുക. 2022 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും തീരുമാനം നടപ്പിലാക്കുക.
നിപ്പാ: ചികിത്സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന് 17 ലക്ഷം രൂപ ധനസഹായം
2023 ല്‍ നിപ്പാ എന്‍സെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 17 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം നഗരസഭയ്ക്ക് പാട്ടത്തിനു നല്‍കും
തലശ്ശേരി താലൂക്കിലെ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ സ്റ്റേഡിയെ കെട്ടിടത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളൂ. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക, റവന്യു വകുപ്പ് പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഭൂമി സൗജന്യ നിരക്കില്‍ ലഭ്യമാക്കണം. മറ്റ് വകുപ്പുകള്‍/സംഘടനകള്‍ കായിക ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന സാഹചര്യത്തില്‍ ഉചിതമായ നിരക്കില്‍ സ്റ്റേഡിയം വിട്ടുനല്‍കുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റി സംയുക്തമായി എടുക്കണം. ഇങ്ങനെയുള്ള നിബന്ധനകളോടെയാണ് മന്ത്രിസഭായോഗം സ്റ്റേഡിയം നഗരസഭക്ക് വിട്ടുനല്‍കാന്‍ തിരുമാനിച്ചിരിക്കുന്നത്.