Connect with us

Ongoing News

ഗോവ തോറ്റു; പ്ലേ ഓഫ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്സ്

എഫ് സി ബെംഗളൂരുവും പ്ലേ ഓഫിൽ

Published

|

Last Updated

കൊച്ചി |  ഐ എസ് എല്ലിൽ തുടർച്ചയായി രണ്ടാം വർഷവും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നു. ചെന്നൈയിൻ എഫ് സിയോട് എഫ് ഗോവ 2-1ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്.

കൂടാതെ, എഫ് സി ബെംഗളൂരുവും പ്ലേ ഓഫിൽ കടന്നു. 31 പോയിൻ്റുകളാണ് ബ്ലാസ്റ്റേഴ്സും  ബെംഗളൂരുവും നേടിയത്.

ശനിയാഴ്ച എ ടി കെ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.  തുടർന്ന്, ഈ മാസം 26ന് ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരം ഹൈദരാബാദിനെതിരെ നടക്കും.

18 മത്സരങ്ങളിൽ നിന്ന് 10 വിജയവും ഒരു സമനിലയും ഏഴ് തോൽവിയും ഉൾപ്പെടെ 31 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്.

Latest