Connect with us

Techno

ഗൂഗിള്‍ പിക്‌സല്‍ 8, 8 പ്രോ ഫോണുകള്‍ ഇന്ന് വിപണിയിലെത്തും

ഗൂഗിള്‍ പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നീ ഡിവൈസുകള്‍ ഏഴ് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ടോടെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ഗൂഗിള്‍ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും. പുതിയ പിക്‌സല്‍ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ പേജ് നാളെ മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഗൂഗിള്‍ പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണില്‍ 1,400 നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്, 427 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുമുള്ള കോംപാക്റ്റ് 6.2 ഇഞ്ച് 120 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഈ മോഡലില്‍ 24ഡബ്ല്യു ഫാസ്റ്റ് വയേഡ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,485എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിക്‌സല്‍ 8 പ്രോയില്‍ 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഡിസ്‌പ്ലെയാണ് ഉണ്ടാകുക. ഇത് 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുള്ള എല്‍ടിപിഒ ഒഎല്‍ഇഡി പാനലായിരിക്കും. പിക്‌സല്‍ 8 പ്രോയില്‍ താപനില നിരീക്ഷിക്കാനുള്ള സെന്‍സറും അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിക്‌സല്‍ 8 പ്രോയില്‍ 27ഡബ്ല്യു ഫാസ്റ്റ് വയേഡ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,495എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും. പുതിയ ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ ലഭിക്കുകയില്ല.

ഗൂഗിള്‍ പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നീ ഡിവൈസുകള്‍ ഏഴ് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ടോടെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഡിവൈസുകളും പുതിയ ടെന്‍സര്‍ ജി3 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും സൂചനകളുണ്ട്. പിക്സല്‍ 8 ഫോണില്‍ 8 ജിബി റാമും 8 പ്രോയില്‍ 12 ജിബി റാമും ഉണ്ടായിരിക്കും. പിക്സല്‍ 8ന് 256 ജിബി വരെയും പിക്‌സല്‍ 8 പ്രോക്ക് 1 ടിബി വരെയും സ്റ്റോറേജും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗൂഗിള്‍ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് യഥാക്രമം 58,000 രൂപയ്ക്കും 82,900 രൂപയ്ക്കും ഇടയിലായിരിക്കും വില. കസ്റ്റംസും മറ്റ് നിരക്കുകള്‍ എന്നിവ കൂടിയായാല്‍ ഇന്ത്യയിലെ വില കുറച്ച് വര്‍ധിക്കാനും സാധ്യകളുണ്ട്.