Kerala
സ്വർണ വില കുതിക്കുന്നു; പവന് 80,880 രൂപയായി
ഇന്ന് വർധിച്ചത് 1,000 രൂപ

കോഴിക്കോട് | സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് ആയിരം രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 80,880 രൂപയായി. ഗ്രാമിന് 10,110 രൂപയിലാണ് വിൽപ്പന നടക്കുന്നത്. 125 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ ഗ്രാമിന് 9,985രൂപയും പവന് 79,880 രൂപയുമായിരുന്നു.
ലക്ഷത്തിലേക്ക് സ്വർണ വില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് 77,640 രൂപയുണ്ടായ ഈ മാസം ഒന്നിനാണ് സെപ്തംബറിലെ ഏറ്റവും ചെറിയ നിരക്ക് രേഖപ്പെടുത്തിയത്. യു എസ് അധിക താരിഫ് ചുമത്തിയതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് രാജ്യത്ത് സ്വർണ വില കൂടാൻ ഇടയാക്കുന്നത്.
ഈ മാസം ഒമ്പത് ദിവസം പിന്നിടുമ്പോള്‍ 3,240 രൂപയാണ് സ്വര്‍ണ വിലയില്‍ കൂടിയത്. ഇന്നത്തെ പുതിയ വിലയോടെ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ചുരുങ്ങിയത് 91,000 രൂപക്ക് മുകളില്‍ ചെലവാക്കണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് 8,088 രൂപ പണിക്കൂലി നല്‍കണം. ഇതിനൊപ്പം 53 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണ വിലയില്‍ ഈടാക്കും.