Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
ഒരു പവന്‍ സ്വര്‍ണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 25 രൂപയാണ് ഇപ്പോള്‍ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,300 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില.
ഇന്ന് രാവിലെയും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,275 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 200 രൂപ വര്‍ധിച്ച് 42,200 രൂപയിലുമെത്തി.
---- facebook comment plugin here -----