Uae
യു എ ഇയിൽ സ്വർണവില ഗ്രാമിന് 500 ദിർഹം കടന്നു
ചൊവ്വാഴ്ച രാവിലെയാണ് ദുബൈയിൽ സ്വർണവില ആദ്യമായി റെക്കോർഡ് ഭേദിച്ചത്.
ദുബൈ|യു എ ഇയിൽ സ്വർണവില ഗ്രാമിന് 500 ദിർഹം കടന്നു. ചൊവ്വാഴ്ച രാവിലെയാണ് ദുബൈയിൽ സ്വർണവില ആദ്യമായി ഈ റെക്കോർഡ് ഭേദിച്ചത്.
ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ അനുസരിച്ച്, 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 502.5 ദിർഹമാണ് വില.
തിങ്കളാഴ്ച മാർക്കറ്റ് അവസാനിക്കുമ്പോൾ ഇത് 493.25 ദിർഹമായിരുന്നു. അതായത്, ഒരു ഗ്രാമിന് 9.25 ദിർഹത്തിന്റെ വർധനവാണിത്. 22 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച രാവിലെ മാർക്കറ്റ് തുറന്നപ്പോൾ ഗ്രാമിന് 8.5 ദിർഹം വർധിച്ച് 465.25 ദിർഹമായി. തിങ്കളാഴ്ച ഇത് 456.75 ദിർഹമായിരുന്നു.
---- facebook comment plugin here -----



