Kerala
ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡിന്റെ പരിപാടി; പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുന്നു: മന്ത്രി വി എന്‍ വാസവന്‍
മനപ്പൂര്‍വ്വം രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ കൂട്ടാക്കാത്തത് മര്യാദ കേടാണെന്നും മന്ത്രി വി എന്‍ വാസവന്‍ വിമര്‍ശിച്ചു

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണെന്നും പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുകയാണെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ആണ് അയ്യപ്പ സംഗമത്തില്‍ ചര്‍ച്ചക്കുള്ളത്. വിമാനത്താവള ത്തിന്റെ ഭാവിയും റെയില്‍വേ വികസനം അടക്കം പശ്ചാത്തല വികസനം ആണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
മനപ്പൂര്‍വ്വം രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ കൂട്ടാക്കാത്തത് മര്യാദ കേടാണെന്നും മന്ത്രി വി എന്‍ വാസവന്‍ വിമര്‍ശിച്ചു. സംഗമം നടക്കുന്നത് പമ്പയിലാണ്. ശബരിമലയില്‍ അല്ല. വിദേശത്ത് നിന്ന് എത്തുന്നവരുടെ അടക്കം അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നും രാഷ്ട്രീയവിവാദത്തിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രധാനമായ ഈ പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല യുവതി പ്രവേശനത്തിനെതിരെ ഉണ്ടായ സമരങ്ങളുടെ പേരിലുള്ള കേസുകള്‍ സംബന്ധിച്ചു സര്‍ക്കാറിനു പിടിവാശിയില്ല. കേസ് കോടതിയില്‍ വരുമ്പോള്‍ സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.