Kerala
ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും താന്‍ ബഹളം വച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടിയെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിത്.

തിരുവനന്തപുരം | ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി തിരുവനന്തപുരത്ത് ഐ ടി ജീവനക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെ രാത്രി പീഡനത്തിനിരയായ പെണ്‍കുട്ടി ഇന്ന് രാവിലെ കഴക്കൂട്ടം പോലിസില്‍ പരാതി നല്‍കി.
ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും താന്‍ ബഹളം വച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടിയെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിത്. പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയില്‍ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഭയന്നുപോയ പെണ്‍കുട്ടി രാവിലെ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചതോടെയാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.