International
ബ്രസീലില്‍ നിയന്ത്രണം വിട്ട ബസ് മണല്‍ത്തിട്ടയിലിടിച്ച് മറിഞ്ഞു; 17 പേര്‍ മരിച്ചു
വടക്കുകിഴക്കന്‍ ബ്രസീലില്‍ പെര്‍നാമ്പുകോ പ്രവിശ്യയിലെ സലോയി നഗരത്തിലായിരുന്നു അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാവോ പോളോ | ബ്രസീലില്‍ നിയന്ത്രണം വിട്ട ബസ് മണല്‍ത്തിട്ടയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ ബ്രസീലില്‍ പെര്‍നാമ്പുകോ പ്രവിശ്യയിലെ സലോയി നഗരത്തിലായിരുന്നു അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
30ഓളം യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അയല്‍ പ്രവിശ്യയായ ബഹിയയിലെ ബ്രൂമാദോ നഗരത്തിലേക്ക് പോകുകയായിരുന്നു ബസ്.
ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന മൂന്നാമത്തെ വന്‍ ബസപകടമാണിത്. ഏപ്രിലില്‍ തെക്കുകിഴക്കന്‍ ബ്രസീലില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചിരുന്നു. ഫെബ്രുവരിയില്‍ സാവോ പോളോ പ്രവിശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 യാത്രക്കാരും മരിച്ചു.