Connect with us

Kerala

കൂടരഞ്ഞിയില്‍ കിണറില്‍ വീണ പുലി കൂട്ടില്‍ കുടുങ്ങി; താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി

കിണറ്റില്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെ പുലി കുടുങ്ങുകയായിരുന്നു. പുലി ആരോഗ്യവാനെന്ന് വനം വകുപ്പ്.

Published

|

Last Updated

കോഴിക്കോട് | കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പുലി ആരോഗ്യവാനാണെന്ന് വനം വകുപ്പ് അറിയിച്ചു.

കിണറില്‍ ഇറക്കാവുന്ന തരത്തിലുള്ള ചെറിയ കൂടാണ് സ്ഥാപിച്ചിരുന്നത്. പുലിയെ കൂടുതല്‍ പരിശോധനക്കു ശേഷം ഉള്‍ക്കാട്ടില്‍ തുറന്നുവിടുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൂടരഞ്ഞി പെരുമ്പുളയിലെ കുര്യന്‍ എന്നയാളുടെ കൃഷിയിടത്തിലെ കിണറില്‍ പുലി വീണത്. 15 മീറ്ററോളം താഴ്ചയുള്ള കിണറാണിത്.

 

 

---- facebook comment plugin here -----

Latest