Kerala
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 'ബ്ലേഡ്' ഇടപാടും; രേഖകള്‍ പിടിച്ചെടുത്തു
പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാരങ്ങള്‍ കണ്ടെടുത്തു.

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ‘ബ്ലേഡ്’ ഇടപാടുള്ളതായും വിവരം. പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാരങ്ങള്‍ കണ്ടെടുത്തു. വട്ടിപ്പലിശ ഇടപാടിന്റെ രേഖകളും സ്വര്‍ണവും പണവും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
നിരവധി പേരുടെ ഭൂമിയാണ് ഇത്തരത്തില്‍ പോറ്റി സ്വന്തമാക്കിയത്. കുടുംബാംഗങ്ങളുടെ പേരിലും ഭൂമി വാങ്ങി.
2020നു ശേഷമാണ് വട്ടിപ്പലിശക്ക് പണം നല്‍കിയത്. 2019ലാണ് ശബരിമലയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. 2019ല്‍ പോറ്റിയുടെ സാമ്പത്തിക സ്രോതസ്സില്‍ വന്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. പോറ്റിക്ക് പണം കിട്ടിയതിലും എസ് ഐ ടി അന്വേഷണം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----