Kerala
മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ട് യന്ത്രം കൊണ്ട് കഴുത്തറുത്തു കൊന്നു
ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) നെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ചാരങ്കാവ് സ്വദേശി മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം | മഞ്ചേരിയില്‍ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) നെയാണ് കൊലപ്പെടുത്തിയത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുക്കുകയായിരുന്നു. സംഭവത്തില്‍ ചാരങ്കാവ് സ്വദേശി മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു കൊലപാതകം. കാടുവെട്ടുന്ന തൊഴിലെടുക്കുന്ന പ്രവീണും മൊയ്തീനും രാവിലെ ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രവീണിനെ മൊയ്തീന്‍ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.
പ്രവീണ്‍ തത്ക്ഷണം മരിച്ചു. മഞ്ചേരി സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.