Connect with us

Kerala

ടി ജെ ചന്ദ്രചൂഡന്‍ അവാര്‍ഡ് ജി സുധാകരന്

അവാര്‍ഡ് ദാന ചടങ്ങ് ഈമാസം 31ന്‌ രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് നല്‍കും. അവാര്‍ഡ് ദാന ചടങ്ങ് ഈമാസം 31ന്‌ രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

പ്രശസ്തി പത്രവും 25,000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ സമ്മാനിക്കും.

എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും.

 

Latest