Connect with us

Kerala

ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് വീണ് യുവാവിന് പൊള്ളലേറ്റ സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

പാല തീക്കോയി മാടപ്പള്ളില്‍ സി ആര്‍ ഗിരീഷ് (36) ആണ് അറസ്റ്റിലായത്. ജാമ്യത്തില്‍ വിട്ടയച്ചു. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയില്‍.

Published

|

Last Updated

കൊച്ചി | ടാങ്കര്‍ ലോറിയില്‍ നിന്ന് ദേഹത്ത് ആസിഡ് വീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. പാല തീക്കോയി മാടപ്പള്ളില്‍ സി ആര്‍ ഗിരീഷ് (36) ആണ് അറസ്റ്റിലായത്. സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് പൊള്ളലേറ്റ കണ്ണമാലി കണ്ടക്കടവ് പാലയ്ക്കാപ്പള്ളിവീട്ടില്‍ പി എസ് ബിനീഷ് (36) എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മനുഷ്യജീവന് അപകടം വരുത്തും വിധം അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തു, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അറസ്റ്റിലായ ഗിരീഷിനെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലാണുള്ളത്.

കൊച്ചി തേവര ഫെറി സിഗ്‌നല്‍ ജങ്ഷനില്‍ കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ബിനീഷിന്റെ കഴുത്തിലും ഇരുകൈകളിലുമായി ആസിഡ് വീഴുകയായിരുന്നു.

 

Latest