Career Notification
മിൽമയിൽ തൊഴിൽ നേടാം
198 ഒഴിവ് തിരുവനന്തപുരം മേഖലയിലും 140 എണ്ണം മലബാർ മേഖലയിലുമാണ്. സ്ഥിരനിയമനമാണ്.
മിൽമയിൽ തിരുവനന്തപുരം, മലബാർ മേഖലകളിൽ 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, നോൺ ഓഫീസർ, പ്ലാന്റ്അസ്സിസ്റ്റന്റ്തസ്തികയിലാണ് ഒഴിവുകൾ. 198 ഒഴിവ് തിരുവനന്തപുരം മേഖലയിലും 140 എണ്ണം മലബാർ മേഖലയിലുമാണ്. സ്ഥിരനിയമനമാണ്.
തിരുവനന്തപുരം
പ്ലാന്റ് അസ്സിസ്റ്റന്റ് ഗ്രേഡ്- മൂന്ന്, 93 ഒഴിവ്.
ശമ്പളം: 23,000- 56,240 രൂപ. പത്താം ക്ലാസ്സ് ജയം/ തത്തുല്യം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല.
ജൂനിയർ സൂപർവൈസർ
23 ഒഴിവ്.
ശന്പളം: 29,490- 85,160 രൂപ. ഫസ്റ്റ് ക്ലാസ്സോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കോ- ഓപറേഷനിലുള്ള ഹയർ ഡിപ്ലോമയും അല്ലെങ്കിൽ കോ-ഓപറേഷനിൽ സ്പെഷ്യലൈസേഷനോടെ കൊമേഴ്സിലുള്ള ഫസ്റ്റ് ക്ലാസ്സ് ബിരുദം അല്ലെങ്കിൽ ബേങ്കിംഗ് ആൻഡ് കോ-ഓപറേഷനിലുള്ള സയൻസ് ബിരുദം.
അസ്സിസ്റ്റന്റ് ഡയറി ഓഫീസർ
15 ഒഴിവ്.
ശമ്പള 50,320- 1,01,560 രൂപ. ഡയറി ടെക്നോളജി/ ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി ടെക്കും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
ജൂനിയർ അസ്സിസ്റ്റന്റ്
12 ഒഴിവ്.
ശമ്പളം: 29,490- 85,160 രൂപ. റെഗുലർ പഠനത്തിലൂടെ നേടിയ ബി കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
ടെക്നീഷ്യൻ ഗ്രേഡ്- രണ്ട്
17 ഒഴിവ്.
ശമ്പളം: 28,490-85,160 രൂപ. ബോയ്‌ലർ, ഇലക്ട്രീഷ്യൻ ട്രേഡിലുള്ള ഐ ടി ഐയും ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പും.
അസ്സിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ
ഏഴ് ഒഴിവ്.
ശമ്പളം: 50,320- 1,01,560 രൂപ. ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി വിഷയത്തിലുള്ള ബി ടെക്/ ബിരുദാനന്തര ബിരുദം, ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെയുള്ള എം ബി എയും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
അസ്സിസ്റ്റന്റ് എൻജിനീയർ
ആറ് ഒഴിവ്.
ശമ്പളം: 50,320- 1,01,560 രൂപ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിംഗ് വിഷയത്തിലുള്ള ബി ടെക് അല്ലെങ്കിൽ ഡയറി എൻജിനീയറിംഗിലുള്ള എം ടെക്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അസ്സി. എച്ച് ആർ ഡി ഓഫീസർ, അസ്സി. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, അസ്സി. വെറ്ററിനറി ഓഫീസർ, ജൂനിയർ സിസ്റ്റം ഓഫീസർ, സിസ്റ്റം സൂപർവൈസർ, സെക്രട്ടേറിയൽ അസ്സിസ്റ്റന്റ്, ലാബ് അസ്സിസ്റ്റന്റ്, മാർക്കറ്റിംഗ് അസ്സിസ്റ്റന്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്- ഗ്രേഡ് രണ്ട് തസ്തികകളിലും ഒഴിവുണ്ട്.
മലബാർ
പ്ലാന്റ് അസ്സിസ്റ്റന്റ് ഗ്രേഡ്- മൂന്ന് 47 ഒഴിവ്.
ശമ്പളം: 23,000- 56,240 രൂപ. പത്താം ക്ലാസ്സ് ജയം. ബിരുദധാരികൾ അപേക്ഷിക്കാൻ പടില്ല.
ജൂനിയർ അസ്സിസ്റ്റന്റ്
24 ഒഴിവ്.
ശമ്പളം: 29,490- 85,160 രൂപ. റെഗുലർ പഠനത്തിലൂടെ നേടിയ ബി കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
ടെക്നിഷ്യൻ ഗ്രേഡ് രണ്ട്, ജൂനിയർ സൂപർവൈസർ, അസ്സി. എൻജിനീയർ, അസ്സി. മാർക്കറ്റിംഗ് ഓഫീസർ, അസ്സി. ഡയറി ഓഫീസർ, അസ്സി. എച്ച് ആർ ഡി ഓഫീസർ, അസ്സി. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, അസ്സി. ഫിനാൻസ് ഓഫീസർ, അസ്സി. വെറ്ററിനറി ഓഫീസർ, അസ്സി. പർച്ചേസ് ഓഫീസർ, അസ്സി. എൻജിനീയർ, അസ്സി. ഡയറി എൻജിനീയർ, സിസ്റ്റം സൂപർവൈസർ , മാർക്കറ്റിംഗ് അസ്സിസ്റ്റന്റ്, ലാബ് അസ്സിസ്റ്റന്റ്തസ്തികകളിലും ഒഴിവുണ്ട്.
എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായം 18-40. എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. മിൽമയുടെ മേഖലാ ഓഫീസുകളുടെ വെബ്സൈറ്റുകൾ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഈ മാസം 27ന് വൈകിട്ട് അഞ്ച്. വിവരങ്ങൾക്ക് www.milmatrcmpu.com, www.malabarmilma.com/www.mrcmpu.com.



