Connect with us

Kerala

ഗുണ്ടാ ബന്ധം; കോട്ടയത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

അതേ സമയം ഗുണ്ടാ ബന്ധം കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെതിരെയുള്ള നടപടി വൈകുന്നുവെന്നാണ് ആക്ഷേപം

Published

|

Last Updated

കോട്ടയം |  ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സിഐയെയും രണ്ട് എഎസ്മാരെയും ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റി.സൈബര്‍ സെല്‍ എസ്എച്ച്ഓ എംജെ അരുണ്‍, എഎസ്ഐമാരായ പിഎന്‍ മനോജ്, അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ അടക്കമുള്ള ജില്ലയിലെ പോലീസ് ഉദ്യോസ്ഥര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദക്ഷിണമേല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ നടപടി വൈകുകയാണെന്ന് ആക്ഷേപമുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ്തല അന്വേഷണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

അതേ സമയം ഗുണ്ടാ ബന്ധം കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെതിരെയുള്ള നടപടി വൈകുന്നുവെന്നാണ് ആക്ഷേപം.

ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഗുണ്ട അരുണ്‍ഗോപനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പോലീസുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. തുടര്‍ന്നായിരുന്നു ഉന്നതതല അന്വേഷണം നടത്തിയത്

Latest