Connect with us

National

സൗജന്യ വൈദ്യുതി, 500 രൂപക്ക് ഗ്യാസ്, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും; ഛത്തീസ്ഗഢില്‍ വമ്പന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

20 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ പറയുന്നത്.

Published

|

Last Updated

രാജ്നന്ദ്ഗാവോണ്‍  | നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഛത്തീസ്ഗഢില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് . 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 500 രൂപക്ക് പാചക വാതകം, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും, നെല്ല് കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുമെന്നും , സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു.മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ പറയുന്നത്.

 

പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗം, മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയില്‍ സെന്‍സസ് നടത്തി, ഇവരെ സാമ്പത്തികമായും സാമൂഹികമായും മുന്നോട്ട് കൊണ്ടുവരുന്നതിന് പ്രത്യേക നയം രൂപീകരിക്കും. സി എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കും.കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം രൂപ വരെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയവയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഛത്തീസ് ഗഢില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് ഈ മാസം ഏഴിന് നടക്കും. 17 നാണ് രണ്ടാംഘട്ടം. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്.

Latest