Connect with us

Kerala

ദത്തെടുത്ത കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | ദത്തെടുത്ത കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വളര്‍ത്തച്ഛനായ 52 കാരന്‍ അറസ്റ്റില്‍. പാറശ്ശാലയിലാണ് ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത അഞ്ചുവയസ്സുകാരി ലൈംഗിക ചൂഷണത്തിന് ഇരയായത്.

വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശ്ശാല പോലീസ് കുട്ടിയുടെ മൊഴിയില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പു ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.

Latest