National
കര്‍ണാടക മുന്‍ മന്ത്രിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു
കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

ബെംഗളൂരു | കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ദിരാനഗര്‍ ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
1938 ഓഗസ്റ്റ് 8ന് കൊല്ലം മങ്ങാട് കണ്ടച്ചിറ പുതുവേല്‍ത്തറ ജോണ്‍ ജോസഫിന്റെയും എലിസബത്തിന്റെയും 7 മക്കളില്‍ മൂന്നാമനായി ജനനം. കൊല്ലം എസ്എന്‍ കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദമെടുത്തശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് എംഎ പാസായി. ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ അധ്യാപകനായിരിക്കെ 1963ല്‍ ഐഎഎസ് ലഭിച്ചു. മംഗലാപുരത്തു സബ് കലക്ടറായിട്ടാണ് തുടക്കം.33 വര്‍ഷത്തെ സേവനത്തിനു ശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍നിന്നു വിരമിച്ചു. പിന്നാലെ സജീവ രാഷ്ട്രീയത്തിലേക്ക്.
ബെംഗളൂരുവിലെ ഭാരതി നഗര്‍ (നിലവില്‍ സര്‍വജ്ഞനഗര്‍) മണ്ഡലത്തെ പ്രതിനീധികരിച്ച് കോണ്‍ഗ്രസ് എംഎല്‍എയായി. തുടര്‍ന്ന് 2003ല്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
ഭാര്യ: പരേതയായ ഡെല്‍ഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍: ഡോ.ജോസ്, ഡോ.ജോണ്‍സണ്‍. മരുമക്കള്‍: മേരി ആന്‍, ഷെറില്‍.