National
വിദേശനാണ്യ വിനിമയ ചട്ടലംഘനം: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'മിന്ത്ര'ക്കെതിരെ കേസെടുത്ത് ഇ ഡി
1,654 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് കേസ്.

ന്യൂഡല്‍ഹി | വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘മിന്ത്ര’ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.
1,654 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് കേസ്. മൊത്ത വില്‍പന നടത്തുന്നുവെന്ന വ്യാജേന വിവിധ ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പന നടത്തിയെന്നാണ് ആരോപണം. ഇത് വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് ഇ ഡി പറഞ്ഞു.
‘മിന്ത്ര’ ഡയരക്ടര്‍മാര്‍, അനുബന്ധ കമ്പനികള്‍ എന്നിവയെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
---- facebook comment plugin here -----