Connect with us

Kerala

കാട്ടാക്കട പോക്‌സോ കോടതിയിലെ തീപിടിത്തം; അട്ടിമറി സാധ്യത തള്ളാതെ പോലീസ്

തീപിടിത്തത്തില്‍ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയിലെ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത തള്ളാതെ പോലീസ്. തീപിടിത്തത്തില്‍ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ അട്ടിമറി സാധ്യതയുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടിത്തമുണ്ടായത്. കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവര്‍ത്തിക്കുന്നത്. ബേങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോടതിയിലെ തീപിടിത്ത വിവരമറിഞ്ഞ് പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡി വൈ എസ് പി എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

 

 

---- facebook comment plugin here -----

Latest