Connect with us

National

ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു

കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് ദുരഭിമാനക്കൊലക്ക് ഇരയായത്

Published

|

Last Updated

ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്.

കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനന്‍ അറസ്റ്റിലായി.

കൊലപാതകത്തിന് ശേഷം അര്‍ജുനന്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest