Kerala
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു
കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സിജിലിനെ (33) യാണ് പിതാവ് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. ശിവന്‍കുട്ടി ഒളിവില്‍.

പാലക്കാട് | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സിജിലിനെ (33) യാണ് പിതാവ് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം ശിവന്‍കുട്ടി ഒളിവില്‍ പോയി.
ഇന്നലെ വൈകിട്ട് പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഏഴരയോടെ ശിവന്‍കുട്ടി മകനെ കത്തി ഉപയോഗിച്ച് വെട്ടി. ഗുരുതരമായി പരുക്കേറ്റ സിജിലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവന്‍കുട്ടിക്കായി പാലക്കാട് നോര്‍ത്ത് പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.
---- facebook comment plugin here -----