Connect with us

Malappuram

ഉന്നത പഠനത്തിന് മാതൃഭാഷയില്‍ സൗകര്യമൊരുക്കണം: കേരള മുസ്ലിം ജമാഅത്ത്

സാങ്കേതിക സംഞ്ജകള്‍ ഇംഗ്‌ളീഷില്‍ തന്നെ ഉപയോഗിക്കുകയും മലയാള പരിഭാഷ ആവശ്യാനുസരണം നല്‍കുകയും ചെയ്താല്‍ നമ്മുടെ ഭാഷയുടെ സാധ്യതകള്‍ മനസ്സിലാക്കിക്കൊടുക്കാനും പരിമിതിയെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്താനും സാധിക്കും

Published

|

Last Updated

മലപ്പുറം | മറ്റ് നാടുകളെപ്പോലെ ഉന്നത ശാസ്ത്ര സാങ്കേതിക പഠനത്തിന് മാതൃഭാഷയില്‍ തന്നെ പൂര്‍ണ്ണമായ സൗകര്യമൊരുക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

സാങ്കേതിക സംഞ്ജകള്‍ ഇംഗ്‌ളീഷില്‍ തന്നെ ഉപയോഗിക്കുകയും മലയാള പരിഭാഷ ആവശ്യാനുസരണം നല്‍കുകയും ചെയ്താല്‍ നമ്മുടെ ഭാഷയുടെ സാധ്യതകള്‍ മനസ്സിലാക്കിക്കൊടുക്കാനും പരിമിതിയെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്താനും സാധിക്കും. സ്വന്തം ഭാഷയോട് അതിരറ്റ സ്‌നേഹവും ബഹുമാനവും നല്‍കുന്നവരായി നമ്മുടെ സമൂഹത്തെമാറ്റാന്‍ നമുക്ക് കഴിയണം. ഇതിനായി മലയാള ഭാഷ യു പയോഗപ്പെടുത്തി തന്നെ ജീവിത വിജയം നേടാന്‍ കഴിയുന്ന സാഹചര്യവും നിലവില്‍ വന്നാല്‍ ഇന്ന് കാണുന്ന ഭാഷയോടുള്ള അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഴിയും. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളെയോ അത് മാധ്യമമായി സ്വീകരിക്കുന്ന സ്ഥാപനങ്ങളെയോ അധിക്ഷേപിക്കുന്നത് ഗുണകരമാവില്ല. പകരം പാഠപുസ്തകങ്ങളില്‍ അക്ഷരമാല അടിയന്തിരമായും പുന:സ്ഥാപിക്കണം. ഭരണ ഭാഷ മലയാളമെന്ന ബോര്‍ഡിന് പകരം കോടതിയുലുള്‍പ്പെടെ പ്രയോഗിക ജിവീതത്തിന്‍ പ്രാവര്‍ത്തികമാക്കാനും ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കൂറ്റംമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ കോഡൂര്‍, എം എന്‍ കുഞ്ഞഹമദ് ഹാജി, സയ്യിദ് കെ കെ എസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി എടയൂര്‍, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പി കെ എം ബശീര്‍ പടിക്കല്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെ പി ജമാല്‍ കരുളായി എ അലിയാര്‍ വേങ്ങര സംബന്ധിച്ചു.

Latest