Connect with us

Editors Pick

EXPLAINER | പുതിയ ക്രിമിനൽ നിയമം വരുമ്പോൾ എന്ത് മാറ്റങ്ങളുണ്ടാകും? പത്ത് പോയിന്റുകളിൽ അറിയാം...

ആൾക്കൂട്ട കൊലപാതകത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ വ്യവസ്ഥ ചെയ്യുന്നത് ഉൾപ്പടെ സുപ്രധാന മാറ്റങ്ങളാണ് ഈ ബില്ലുകളിൽ കൊണ്ടുവരുന്നത്.

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് പുതിയ ബില്ലുകളാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ ജസ്റ്റിസ് കോഡ് 2023, ഇന്ത്യൻ സിവിൽ ഡിഫൻസ് കോഡ് 2023, ഇന്ത്യൻ എവിഡൻസ് ബിൽ 2023 എന്നിവയാണ് ആ ബില്ലുകൾ.

ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്ലുകളെന്ന് അമിത്ഷാ പാർലിമെന്റിൽ പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ വ്യവസ്ഥ ചെയ്യുന്നത് ഉൾപ്പടെ സുപ്രധാന മാറ്റങ്ങളാണ് ഈ ബില്ലുകളിൽ കൊണ്ടുവരുന്നത്. ഇതിന് പുറമെ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുതിയ ബില്ല് വരുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • ഐപിസിക്ക് പകരമായി വരുന്ന പുതിയ ബില്ലിൽ രാജ്യദ്രോഹ വകുപ്പുകൾ പൂർണമായും ഒഴിവാക്കും.
  • ആൾക്കൂട്ട കൊലപാതകങ്ങളിലും പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്ന കേസുകളിലും വധശിക്ഷയ്ക്ക് വ്യവസ്ഥ ചെയ്യും.
  • സിവിൽ സർവീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ 120 ദിവസത്തിനകം അനുമതി നൽകണം.
  • ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ഒളിവിലുള്ള കുറ്റവാളികളെ അവരുടെ അഭാവത്തിൽ പ്രോസിക്യൂട്ട് ചെയ്യാൻ വ്യവസ്ഥ കൊണ്ടുവന്നു.
  • 7 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കേണ്ടി വരും.
  • വിഘടനവാദ പ്രവർത്തനങ്ങൾ, സായുധ കലാപം, രാജ്യത്തിന്റെ പരമാധികാരം, ഐക്യം അല്ലെങ്കിൽ അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ പട്ടികപ്പെടുത്തും.
  • സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും.
  • തീവ്രവാദ പ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും കർശനമായ ശിക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • വ്യാജ ഐഡന്റിറ്റി നൽകി ലൈംഗികബന്ധത്തിലേർപ്പെടുന്നയാളെ ക്രിമിനൽ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്.
  • 2027ഓടെ രാജ്യത്തെ എല്ലാ ജയിലുകളും കമ്പ്യൂട്ടർവത്കരിക്കും. ഒരാളെ അറസ്റ്റ് ചെയ്താൽ അയാളുടെ കുടുംബത്തെ അറിയിക്കും.
---- facebook comment plugin here -----

Latest