Kerala
വര്‍ക്കലയില്‍ മദ്യപിച്ചെത്തി സീനിയര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു; എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ അറസ്റ്റില്‍
ജെസീന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

തിരുവനന്തപുരം|വര്‍ക്കലയില്‍ മദ്യപിച്ചെത്തി സീനിയര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ അറസ്റ്റില്‍. പ്രിവന്റിവ് ഓഫീസര്‍ ജെസീന്‍ ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൂര്യനാരായണന്റെ പരാതിയിലാണ് നടപടി. ജെസീന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് വര്‍ക്കല പോലീസ് പറഞ്ഞു. എന്നാല്‍ ഇദ്ദേഹം വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ജെസീന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ജെസീന്‍ സൂര്യനാരായണന്റെ ക്യാബിനില്‍ കയറി അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
---- facebook comment plugin here -----